Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Students Plant

Thrissur

ആ​ദ്യ ഗോ​ളി​ന് പ്ലാ​വി​ന്‍​തൈ ന​ട്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍

ഇ​രി​ങ്ങാ​ല​ക്കു​ട: ഒ​രു ഗോ​ളി​ന് ഒ​രു മ​രം എ​ന്ന ആ​ശ​യ​വു​മാ​യി നി​ര​വ​ധി തൈ​ന​ട്ട ക്രൈ​സ്റ്റ് കോ​ള​ജി​നൊ​പ്പം നാ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് വി​ദ്യാ​ര്‍​ഥി​ക​ളും പ​ങ്കു​ചേ​ര്‍​ന്നു.


2010 ഫു​ട്‌​ബോ​ള്‍ ലോ​ക​ക​പ്പ് മു​ത​ല്‍ ഓ​രോ ഗോ​ളി​നും ഒ​രു പ്ലാ​വി​ന്‍റെ തൈ​ന​ട്ട് പ്ലാ​വ​ച്ച​ന്‍ എ​ന്ന പേ​രു കി​ട്ടി​യ ക്രൈ​സ്റ്റ് കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ജോ​യ് പീ​ണി​ക്ക​പ്പ​റ​മ്പി​ലി​നൊ​പ്പ​മാ​ണ് നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ലെ നൂ​റോ​ളം എ​സ്പി​സി വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ര​ത്തൈ ന​ടാ​ന്‍ മു​ന്നി​ല്‍​വ​ന്ന​ത്.

എ​സ്പി​സി പ​ദ്ധ​തി​യു​ടെ പ​തി​നേ​ഴാം ബാ​ച്ച് സെ​ല​ക്ഷ​ന്‍ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ക്രൈ​സ്റ്റ് കോ​ള​ജ് മൈ​താ​ന​ത്ത് ന​ട​ന്ന ഫി​സി​ക്ക​ല്‍ ടെ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ലാ​വി​ന്‍​തൈ കൈ​മാ​റി​ക്കൊ​ണ്ട് ഫാ. ​ജോ​യ് പീ​ണി​ക്ക​പ്പ​റ​മ്പി​ല്‍ നി​ര്‍​വ​ഹി​ച്ചു. നാ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഡെ​.ഹെ​ഡ്മാ​സ്റ്റ​ര്‍ കെ.​വി. സു​ശീ​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എം.​സി. ബി​ജു, ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ്ര​ദോ​ഷ്, സി​പി​ഒ ശ്രീ​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി, ആ​തി​ര ഉ​ണ്ണി​കൃ​ഷ്ണ​ന്‍ സ​ന്നി​ഹി​ത​രാ​യി.

Latest News

Corehub Up